ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അത് നോവലോ കഥകളോ കവിതകളോ എന്തുമായിക്കോട്ടെ, നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം. Think Ink Projectലൂടെ നിങ്ങളുടെ സൃഷ്ടിയെ പുസ്തകമാക്കാം, അതും ‘0’ ചിലവിൽ. എഴുത്തുകാർ അവരുടെ ഭാവന മാത്രം ചിലവാക്കിയാൽ മതി, ബാക്കി ഞങ്ങളുടെ ഉത്തരവാദിത്വം.
Follow & DM us for more updates.
[ Think Ink Project, Publish your book, Book publishing, Malayalam books, Book recommendation, English books, Publishers in kerala, How to publish a book ]
നോവ്.. A strory written by Jayakrishnan JMR from manushyarile kisakal published by thinkinkproject❤️
#malayalamquotes #malayalamstory #malayalamliterature
ചിറകുകൾ ഉള്ളിലുണ്ടെങ്കിൽ ഏത് ആകാശവും നമുക്ക് സ്വന്തമാണ്... എന്റെ വലിയ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇവിടെ തുടങ്ങുന്നു..
കടലിരമ്പുന്ന മനസ്സും ആകാശത്തോളം സ്വപ്നങ്ങളുമായി കഴിയുന്ന ഓരോ പെണ്ണിന്റെ ഉള്ളിലും ആരും കാണാത്ത ഒരു ആകാശമുണ്ട്. അതിരുകളില്ലാത്ത ആ ആകാശത്തെ പ്രണയിക്കുന്നവർക്കായി, ഇതാ എന്റെ അക്ഷരങ്ങൾ പുസ്തകരൂപം കൊള്ളുന്നു.
നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, എന്റെ പുതിയ കഥ 'ആകാശം സ്വപ്നം കാണുന്ന പെണ്ണുങ്ങൾ' എന്ന പുസ്തകത്തിന്റെ കവർ പേജ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുകയാണ്. ഈ യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും പ്രാർത്ഥനയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 📖✨❤️
സ്വപ്നം കാണാൻ ചുങ്കം കൊടുക്കേണ്ടതില്ലാത്തൊരീ ലോകത്തേക്ക്, രേവതി വിജയന്റെ “ആകാശം സ്വപ്നം കാണുന്ന പെണ്ണുങ്ങളു”ടെ കവർ പേജ് സന്തോഷത്തോടെ പങ്കു വയ്ക്കുന്നു.♥️📖
എല്ലാ വിധ ഭാവുകങ്ങളും 🤍🪴
മിണ്ടി തുടങ്ങിയ കാലത്തേക്കുറിച്ച് ഇന്നത്തെ ഓർമ്മശക്തീടെ ബാക്കിയിൽ വല്ല്യ പിടിയില്ല. പക്ഷേ, അയച്ചിട്ടുള്ള മെസേജുകളിൽ കൂടുതലും രണ്ടാളും അത്രയും നഷ്ടപ്പെട്ട നേരങ്ങളാവും ഉള്ളതെന്ന് തോന്നുന്നു. വായ്ച്ച് നോക്കുമ്പോ എല്ലാത്തിലും രണ്ട് പെമ്പിള്ളേർ അങ്ങോട്ടും ഇങ്ങോട്ടും പല രീതിക്ക് ആശ്വസിപ്പിച്ച ചിരികൾ മാത്രമാണ് അവശേഷിക്കാറ്.
ഇവളെഴുതുന്നത് എല്ലാം എനിക്കിഷ്ടാണ്. മേൽവിലാസം അവസാനത്തെ സ്വന്തം കോപ്പി അയച്ച് തന്നത് വായ്ച്ച് കരഞ്ഞത് മുതൽ ഉപ്പാറ്റിന്റെ ആദ്യ എഡിറ്റിംഗ് വായനയിലെ കരച്ചിൽ വരെ. അതങ്ങനെയാണല്ലോ, ചില ആൾക്കാരുടെ എഴുത്തിലൊരു വിശ്വാസം ഉണ്ടാവും.
ഇത് തികച്ചും ഒരു പേഴ്സണൽ പോസ്റ്റ് ആണ്. @thinkinkproject ലേക്ക് വളരെ യാദൃശ്ചികമായി കടന്നുവന്നതാണ് ഉപ്പാറ്റ്. ഒരു പേടിയായിരുന്നു ആദ്യം ഇത് എടുക്കാൻ. മറ്റെവിടെയെങ്കിലും ആയിക്കൂടെ എന്ന് ഞങ്ങൾ ചോദിച്ചിട്ടും മാറാതെ നിന്നതിന് അവളോട് മാത്രമാണ് ഇന്ന് സ്നേഹം അറിയിക്കാനുള്ളത്. മുൻപ് പറഞ്ഞത് പോലെ unplanned ആയി തുടങ്ങിയ ഒന്നിന് (thinkinkproject) കൂടുതൽ അർത്ഥങ്ങൾ ഉണ്ടാവുന്നത് ഇങ്ങനെയാണെന്ന് തോന്നുന്നു.
ഉപ്പാറ്റ് വെറുതെ വായിച്ച് പോകാൻ കഴിയുന്ന ഒരു പുസ്തകമല്ല. ഒരുപാട് മനുഷ്യരുടെ നീറ്റല് അത് പേറുന്നുണ്ട്. നമ്മൾക്ക് പരിചിതവും അപരിചിതവും ആയ കടലിന്റെ, കടപ്പുറത്തിന്റെ, അതിലെ മനുഷ്യരുടെ, ഇരമ്പലിന് വല്ലാത്ത കനമുണ്ട്. ഇത് തീർത്തും പബ്ലിഷർ എന്നതിൽ നിന്ന് മാറി ഒരുപാട് തവണ വായിച്ചിട്ടും ഇനിയും എഴുത്തിൽ ബാക്കി വെച്ചിരിക്കുന്നതിനെ നോക്കിക്കാണുന്ന ഒരു വായനകാരിയുടെ കാഴ്ചപ്പാടാണ്. ഉപ്പാറ്റ് ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടു കൂടിയുള്ള ഒന്ന്.
@nisha_.krishnan._ നിന്നോട്, ഇനീം എഴുതുക. ഉണ്ടാകാനുള്ള തളർച്ചകൾക്ക് അത് മറുമരുന്നാവും. എന്നത്തെയും പോലെ കെട്ടിപ്പിടിക്കാൻ ഞങ്ങള് ണ്ടാവും. 🫂🤍
ഉപ്പാറ്റിന്റെ പകലിൽ അവൾക്ക് വേണ്ടി വന്ന എല്ലാവർക്കും സ്നേഹം.
@sreeragramachandran24 Thank you for the beautiful cover
വായിക്കാത്തവരും വാങ്ങാത്തവരും @thinkinkproject@nisha_.krishnan._ DM ചെയ്യുമല്ലോ.
@manwiththirdeye നല്ല വായനയുടെ പുസ്തകങ്ങളെന്ന ചിന്തയിലെ നമ്മൾക്ക് വാക്ക് പാലിക്കാൻ കഴിയുന്നുണ്ടല്ലോ അല്ലേ? 😅
Uppattu, Nisha Krishnan, Malayalam Novel
ഇന്നത്തെ പകൽ പൂർണമാണ്....
പ്രിയപ്പെട്ട മാഷിന്റെ കൂടെ ഒരു പകൽ...
പുസ്തകം വീട്ടിൽ എത്തിയ ഉടൻ ആദ്യ കോപ്പി മാഷിന് തന്നെ കൊടുക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. വീട്ടിലേക്ക് വന്നോളൂ എന്നുള്ള ഒരു അനുവാദം കൂടി ആയപ്പോൾ ഒരുപാട് സന്തോഷം തോന്നി...
ഇന്നത്തെ പകൽ മാഷിന്റെ കൂടെ കഥകളുടെ അനുഭവങ്ങളുടെ സ്നേഹത്തിന്റെ കെട്ടുകളഴിച്ച ഒരു പകൽ കൂടി ആയിരുന്നു... ഓരോ വാക്കുകളും ഞാൻ കണ്ണും കാതുമെടുക്കാതെ കേട്ടിരുന്നു... എന്തൊരു മനുഷ്യനാണ് ❤️🥹
ഉപ്പാറ്റ് നേരിട്ട് കൊടുത്ത് കൂടെ ഒരു ഫോട്ടോ എടുത്തു... എഴുത്ത് കൊണ്ട് മാത്രം ഞാൻ നേടിയെടുത്ത വിലമതിക്കാനാവാത്ത സമ്പത്ത് ❤️❤️
ഉപ്പാറ്റ് നന്നാവുമെന്ന് മാഷ് പറഞ്ഞപ്പോൾ മനസ്സും കണ്ണും നിറഞ്ഞു...
ഒരുപാട് ഒരുപാട് സ്നേഹം മാഷേ ഇന്നത്തെ പകലിന്റെ ഒരു കഷ്ണം എനിക്ക് വേണ്ടി മാറ്റി വച്ചതിന്, മലയാളത്തിലെ പല അത്ഭുതങ്ങളും പിറന്ന എഴുത്തുമുറിയിലേക്ക് ക്ഷണിച്ചതിന്, സ്നേഹസമ്മാനമായി കയ്യൊപ്പോട് കൂടി പുസ്തകം തന്നതിന്, നന്നായിവരട്ടെ എന്ന് പറഞ്ഞ് ചേർത്ത് നിർത്തിയതിന് ❤️🥹🫂
@ambikasutanmangad
നിഷേടെ "ഉപ്പാറ്റ് "
മേൽവിലാസം നൽകിയത് പോലെ ഉപ്പാറ്റും, ഉപ്പാറ്റിലെ മനുഷ്യരും.വായനക്കാരിലേയ്ക്ക് ആഴ്ന്നിറങ്ങി, നല്ലൊരു വായനാനുഭവം സൃഷ്ടിക്കട്ടെ... എല്ലാ വിധ ആശംസകളും, സ്നേഹങ്ങളും നേരുന്നു🙌
എല്ലാവരും വാങ്ങി വായിക്കണേ...
ഒത്തിരി സ്നേഹം സഹോ🫂🥰
നിഷയുടെ പുതിയ നോവൽ
"ഉപ്പാറ്റ്"
കടല് പറ്റിക്കിടക്കുന്ന ഏതു നേരവും, ഉപ്പു കാറ്റേൽക്കുന്ന ഭൂമിയാണ് ഉപ്പാറ്റ്. ഉപ്പാറ്റ് പോലൊരു മനുഷ്യന്റെ ജീവിതം എപ്രകാരമാകും? ഈ ചോദ്യത്തിന് ഉത്തരo കണ്ടെത്തുമ്പോഴേക്കും, ചിലപ്പോൾ ഈ പുസ്തകം അവസാനിച്ചേക്കും. സ്നേഹം കൊണ്ട് മാത്രം ജീവിതത്തിൽ നിസ്സഹായനായി പോകുന്ന ഒരു മനുഷ്യന്റെ കഥ.
ഒരു പാട് വായനകൾ ഉണ്ടാവട്ടെ...
ഒത്തിരി ആളുകളിലേയ്ക്ക് പുസ്തകം എത്തട്ടെ...
ഒത്തിരി സന്തോഷം സഹോ🫂
🫂🤍 നിഷേടെ ഉപ്പാറ്റ്🤍
#focusonyourgoals
#selfgrowthjourney
#motivationdaily
#calmvibes
#readingtime
ഹൃദയത്തിലേക്ക് എഴുതി ചേർക്കാനൊരു ദിനം 🤍
കടൽക്കരയിലിരുന്ന് പെറുക്കി കൂട്ടിയ അക്ഷരങ്ങൾ പുസ്തകമായി അതേ കടല് സാക്ഷിയാക്കി ഇന്ന് കയ്യിലെത്തിയതിന്റെ സന്തോഷം വീണ്ടെടുക്കലിന്റെ ചിരികളാകുകയാണ്.
ഇന്നത്തെ ദിവസത്തിന് കൂട്ടിരുന്ന മനുഷ്യർക്ക് ഒക്കെയും കെട്ടിപ്പിടുത്തങ്ങൾ 🫂 എപ്പോഴും പറയാറുള്ള പോലെ നിങ്ങളെ ഞാൻ എന്റെ വേനൽ വഴിയിലെ തണൽ മരങ്ങളെന്ന് എഴുതി വെക്കട്ടെ... 🥹
@thinkinkproject@_athira.rudran_@manwiththirdeye എന്റെ സ്വപ്‌നങ്ങൾക്ക് ചുക്കാൻ പിടിച്ചതിന് 🫂🥹 ഉപധികളില്ലാത്ത ഈ സ്നേഹത്തിന് എനിക്ക് വാക്കുകൾ തികയില്ല 🫂
പുസ്തകം വാങ്ങിയവർക്കും വാങ്ങാൻ ഇരിക്കുന്നവർക്കും നല്ലൊരു വായന മാത്രം ആശംസിക്കട്ടെ 🤍
ഒരുപാട് സ്നേഹത്തോടെ പുസ്തകം ഇന്ന് മുതൽ നിങ്ങളിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുന്നു 🥹🤍
നിഷ കൃഷ്ണന്റെ ആദ്യ നോവൽ ‘ഉപ്പാറ്റ്’ നിങ്ങളിലേക്ക്.
DM for orders👇🏽
@thinkinkproject
9496692076
[ Nisha Krishnan, Uppattu, Malayalam Novel, Book Suggestions, Malayalam Books, Novel, Think Ink Project]