Character poster of daayam ❤️ ജീവിതത്തിൽ ആദ്യമായിട്ടാണ് അഭിനയിച്ച സിനിമയുടെ കാര്യക്ടർ പോസ്റ്റ്ർ വരുന്നത്. 2023 ലെ ഏറ്റവും സന്തോഷതോന്നിയതും 2024 ൽ ഇനിയും മുന്നോട്ട് പോകുവാൻ പ്രതീക്ഷ തന്ന നിമിഷം
.
.
.
.
#Daayam
#iffk2023
#malayalamcinema
#mami
#chicago
#characterposter
#rithudev
നാൻ പെറ്റ മകൻ ശേഷം ഞാൻ അഭിനയിച്ച എന്റെ രണ്ടാമത്തെ സിനിമയാണ് 'ദായം ' 4 വർഷങ്ങൾക്ക് ശേഷം എന്റെ മുഖം ബിഗ് സ്ക്രിനിൽ കണ്ടപ്പോൾ ഉണ്ടായത് പറഞ്ഞറിക്കാൻ കഴിയാത്ത അത്ര സന്തോഷമാണ്. ഞാൻ ജീവിതത്തിൽ ആദ്യമായാണ് Iffk ൽ പങ്കെടുക്കുന്നത് , ഇതിന് മുൻപ് പല തവണയും വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞില്ല. എന്റെ ആദ്യത്തെ Iffk ലെക്ക് ഉള്ള വരവ് അഭിനയിച്ച സിനിമയിലൂടെ തന്നെയായതിൽ എനിക്ക് വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നു. ഇന്ന് ഞാൻ നിക്കുന്നത് ഞങ്ങളുടെ ദായം കണ്ട ആയിരത്തോളം പേർ വരുന്ന സദസ്സിന് മുൻപിലാണ്. ഇങ്ങനെയൊരു സദസ്സിന് മുൻപിൽ നിക്കാൻ എനിക്ക് അവസരം തന്ന എന്നെ ദായത്തിലെക്ക് തെരഞ്ഞെടുത്ത എന്റെ സംവിധായകൻ @ipvijay ക്കും അസോസിയേറ്റ് ഡയറക്ടറും ഞാൻ ജേഷ്ഠന്റെ സ്ഥാനത്ത് കാണുന്ന @hari_lal_laxman നും ഒരുപാട് നന്ദി.🫂 2023 ഞാൻ എന്റെ ഭാഗ്യ വർഷമായി കരുതുന്നു. Iffk പേലെ തന്നെ കേരളത്തിലെ ഏറ്റവും വലിയ നാടക ഫെസ്റ്റിവലാണ് international theatre festival of Kerala. ഒരെ വർഷം തന്നെ Itfok ൽ അച്ഛൻ തിരകഥ എഴുതി ഏറ്റവും പ്രിയപ്പെട്ട ജോബ് മാമൻ സംവിധാനം ചെയ്ത ,കേരളം മുഴുവൻ ചർച്ചയായ 'കക്കുകളി നാടകവും , Iffk ൽ 'ദായം' സിനിമയും ചെയ്യാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.❤️
I believe and I hope that this is where the beginning ends. The struggle was only the prologue. Now the true journey is ready to unfold
Evey frame ,every page sparks a universe.
ഏകദേശം 5 മാസങ്ങൾക്ക് മുൻപ് ഒരു ഒഡിഷന് അയക്കാനായി 1,2 മിനിട്ടിൽ കവിയാത്ത ഒരു പെർഫോമൻസ് വിഡിയോ ആവിശ്യമായി വന്നു. അതിന് വേണ്ടിയുള്ള concept നെ കുറിച്ച് ആലോചിക്കാൻ അതിരാവിലെ തന്നെ അമലിൻ്റെ വീട്ടിൽ പോയി ഉറങ്ങി കൊണ്ടിരുന്ന അവനെ വിളിച്ച് എണിപ്പിച്ച് കാര്യം പറഞ്ഞു, ഏകദേശം അരമണിക്കൂറോളം നീണ്ട സംസാരത്തിനൊടുവിൽ അവൻ ഒരു ആശയം പറഞ്ഞു. അങ്ങനെ ഫോണിൽ അത് ഷൂട്ട് ചെയ്യാൻ തിരുമാനിച്ചു. അന്ന് തന്നെ ഷൂട്ടും ചെയ്യ്തു. എന്നാൽ പെർഫോമൻസ് വിഡിയോ ഷൂട്ട് ചെയ്ത് കഴിഞ്ഞ് എടുത്ത വിഷ്വൽസ് കണ്ടിട്ട് അവൻ ആദ്യം പറഞ്ഞത് "നമ്മൾക്ക് ഇത് ഷോർട്ട് ഫിലിം ആക്കാഡാ" എന്നായിരുന്നു. അങ്ങനെ വെറും അരമണിക്കൂർ സംസാരത്തിൽ നിന്നും ഉണ്ടായതാണ് ഞങ്ങളുടെ rememberance. അപ്പോൾ തന്നെ Dop ആയ സനുവിനെ വിളിച്ച് കാര്യം പറഞ്ഞ് അടുത്ത ദിവസം തന്നെ ഷൂട്ട് ചെയ്യാം എന്ന് തിരുമാനിച്ചു. എഴുതിയ കൃത്യമായ ഒരു സ്ക്രിപ്റ്റ് rememberance ന് ഇല്ല. എന്നാൽ ചിത്രം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെ എങ്ങനെ വേണം എന്ന കൃത്യമായ വിഷ്വൽ അമലിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ എല്ലാ സംഭാഷണങ്ങളും മുൻപ് തന്നെ പ്ലാൻ ചെയ്ത് എഴുതിയതല്ല ഷൂട്ടിൻ്റെ സമയത്ത് അവൻ അപ്പോൾ ഉണ്ടാക്കിയതാണ് മുഴുവൻ ഡയലോഗ്സുകൾ. അൽ ഹാം ഷാരിയാണ് പശ്ചത്തല സംഗിതം ചെയ്യ്തിതിരിക്കുന്നത് അവന് കിട്ടുന്ന സമയത്തൊക്കെ work ചെയ്താണ് ഇതിൻ്റ BGM പൂർത്തിയാക്കിയത്. അങ്ങനെ അരമണിക്കൂറത്തെ സംസാരത്തിൽ നിന്നാണ് 1 മിനിട്ടിൻ്റെ പെർഫോമൻസ് വിഡിയോയിൽ നിന്ന് 10 മിനിട്ട് ദൈർഘ്യമുള്ള rememberance നിങ്ങളിലെക്ക് എത്തുന്നത്. വളരെ Unplanned ആയി Unexpected ആയി ചെയ്യ്ത ഷോർട്ട് ഫിലിമാണ് REMEMBERANCE.
First look poster of rememberance 🖤