വയറുകളാൽ ബന്ധിപ്പിച്ചിരിക്കുന്ന, അതുകൊണ്ടുതന്നെ സ്ഥിരമായി ഒരിടത്ത് ഉറപ്പിക്കേണ്ടതായിട്ടുള്ള ഫോൺ സംവിധാനമാണ് ‘ലാന്റ് ഫോൺ’. അങ്ങനെ സ്ഥിരമായി ഒരിടത്ത് ഉറപ്പിച്ച് വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഒന്നായതിനാൽ ലാന്റ് ഫോണിനെ മലയാളത്തിൽ ‘സ്ഥിഭാഷി’ എന്നു പറയാം.
.
.
.
#malayalifying #getmalayalified #malayalam #kerala #mallu #malayali #keralam #godsoncountry #newwords #newwordsinmalayalam #wordformation #savemalayalam
സാധനങ്ങൾ തൂക്കിയിടാനോ പിടിക്കാനോ ഉപയോഗിക്കുന്ന ലോഹക്കഷണം എന്നാണ് ‘HOOK’ എന്ന പദത്തിന് ഇംഗ്ലീഷ് നിഘണ്ടുക്കൾ നൽകിയിരിക്കുന്ന നിർവചനം. ‘തൂക്കിയിടാൻ ഉപയോഗിക്കുന്നത്’ എന്ന അർത്ഥത്തിൽ മലയാളത്തിൽ ഇതിനെ ‘തൂക്കൻ’ എന്ന് പറയാം.
.
.
.
#തൂക്കൻ #hook #malayalifying #getmalayalified #malayalam #kerala #mallu #malayali #keralam #godsoncountry #newwords #newwordsinmalayalam #wordformation #savemalayalam #malayalamliterature #literature
സഞ്ചാരം എന്നാൽ ധാരാളം സമയം ചിലവാക്കി ദൂരങ്ങളിലേക്ക് നടത്തുന്ന യാത്രയാണ്. എന്നാൽ ഏറ്റവും അടുത്തുള്ള, സമീപ പ്രദേശങ്ങളിലേക്ക് പോയി മടങ്ങി വരുന്നതിനെ സഞ്ചാരമെന്ന് പറയുവാനോ യാത്ര എന്ന് വിശാലമായി പറയുവാനോ കഴിയില്ല. ചുറ്റിത്തിരിയൽ, കറങ്ങി നടക്കൽ എന്നൊക്കെ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും peripatetic എന്ന പദത്തിന്റെ അർത്ഥമായി ഇവ കണക്കാക്കാനാകില്ല. സവാരി എന്നാകയാൽ ഉല്ലാസയാത്ര എന്ന വ്യംഗ്യാർത്ഥം വരും താനും. ആയതിനാൽ ചെറിയ ദൂരങ്ങളിലേക്കുള്ള സഞ്ചാരം (നടന്നോ അല്ലാതെയോ) എന്ന അർത്ഥത്തിൽ ‘പാദഞ്ചാരം’ എന്നു പറയാം.
പദത്തിന്റെ ഉത്ഭവം: പാദം + സഞ്ചാരം (പാദം കൊണ്ടുള്ള സഞ്ചാരം)
പു: പാദഞ്ചാരൻ
സ്ത്രീ: പാദഞ്ചാരി
.
.
.
#peripatetic #പാദഞ്ചാരം #malayalifying #getmalayalified #malayalam #kerala #mallu #malayali #keralam #godsoncountry #newwords #newwordsinmalayalam #wordformation #savemalayalam
ഗർഭം ധരിച്ച വ്യക്തി.
.
.
പിൻകുറിപ്പ്: സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത് എന്നതിനാൽ ‘ഗർഭിണി’ എന്ന സ്ത്രീലിംഗ പദത്തിന് പകരം ‘പ്രെഗ്നന്റ് പേഴ്സൺ’ എന്ന ലിംഗ-നിഷ്പക്ഷ ആംഗലേയ പദമുപയോഗിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ‘പ്രെഗ്നന്റ് പേഴ്സൺ’ എന്ന വാക്കിനെ മലയാളീകരിച്ച് ‘ഗർഭിണി’യെ ലിംഗനിഷ്പക്ഷമാക്കാനുമുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
.
.
.
#pregnantperson #ഗർഭധാരി #ഗർഭിണി #supremecourt #malayalifying #getmalayalified #malayalam #kerala #mallu #malayali #keralam #godsoncountryk