“അമ്മാ ഞാൻ അയച്ചു കൊടുത്ത കവിത ഇന്ന് ബാലരമയിൽ വരും......
കൊറേ പിള്ളേർടെ പേരും അവർ എഴുതിയ ചെറിയ പൂച്ചെന്റെയോ
തവളെടെയോ ഒക്കെ കവിത എല്ലാ ആഴ്ചയും ബാലരമേടെ last പേജിൽ വരുന്നത് കണ്ട 5 ആം ക്ലാസുകാരന്റെ മനസ്സിലും തോന്നി അവന്റെ കവിതേം നാല് പേരു വായ്ക്കണമെന്നു...!
അങ്ങനെ 7 തലതെറിച്ച പുള്ളേർ ഉണ്ടായിരുന്ന അമ്മു പൂച്ചെയെ പറ്റി അവൻ എഴുതി അയച്ചു...!
അടുത്ത ലക്കം ബാലരമയിൽ 100 page പത്തു വട്ടം മറിച്ചു നോക്കിട്ടും അവന്റെ കവിത അതിൽ കണ്ടില്ല... അടുത്ത ആഴ്ച വരും എന്ന് 2 മാസം കാത്തിരുന്നു, അന്ന് പല കുട്ടികൾടെയും പൂച്ച കവിത കണ്ടു അസൂയ പെട്ടിരുന്ന 5ആം ക്ലാസ്സുകാരൻ ഇന്ന്
സന്തോഷിക്കുന്നുണ്ടാവും...
അവൻ എഴുതിയ പാട്ട് കൊറേ ആൾക്കാർ ഇപ്പോ കേക്കുന്നുണ്ട് !!!
🥹❤️🩹
#bommale #vaazha2