സിനിമയെ സംബന്ധിച്ച മികച്ച പുസ്തകം എന്ന കാറ്റഗറിയിൽ അവാർഡ് സ്വീകരിക്കുന്നു ഞാൻ എഴുതിയ മലയാളത്തിലെ ആദ്യതെ സിനിമ ലൊക്കേഷൻ യാത്രാവിവരണമായ ."കാഴ്ചകളിലൂടെ" എന്ന പുസ്തകമാണ് സത്യജിത് റെ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് അർഹമായത്.
മലയാളിക്ക് സിനിമയും സിനിമാ തരങ്ങളും എന്നും ഒരു ഹരമാണ്. ഓരോ മനുഷ്യനും സിനിമ പലരീതിയിലാകും ഇഷ്ടപെടുക. ചിലർക്ക് തിരക്കഥയായിരിക്കും ചിലർക്ക് ഗാനങ്ങളായിരിക്കും ചിലർക്ക് സംഘട്ടനെ രംഗങ്ങളായിരിക്കും. സിനിമയിൽ പലതും ഇഷ്ടമാണെങ്കിലും എന്നെ അതിശയിപ്പിച്ച മറ്റൊന്നുകൂടെയുണ്ട് ഛായാഗ്രഹണം. പഴയ പ്രിയദർശൻ സിനിമകളിലും സത്യനന്ദിക്കാട് സിനിമകളിൽ നമ്മെ പിടിച്ചിരുത്തുന്ന ഒന്ന് കഥയും നടന്മാരുടെ അഭിനയം മാത്രമല്ല പശ്ചാതലത്തിൽ തെളിയുന്ന പ്രകൃതിരാമണിയമായ സ്ഥലങ്ങൾക്കുടെയാണ്. ലൂസിഫർ, വിനോദയാത്ര, ക്ലാസ്സ്‌മേറ്റ്സ് പോലുള്ള മികച്ച സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായും അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജ്‌റയുമൊക്കെ ജോലി ചെയ്ത എൽദോ സെൽവരാജ് എന്ന ഒരു തികഞ്ഞ സിനിമപ്രേമി എഴുതിയ കാഴ്ചകളിലൂടെ എന്ന പുസ്തകം വായിച്ചപ്പോൾ ഞാൻ അറിയാതെ ഈ പറഞ്ഞ സിനിമകളിലൂടെ യാത്രചെയ്തു.
ഈ പുസ്തകം നമ്മളെ കൊണ്ടുപോകുന്നത് സിനിമാ ലോക്കേശനുകളിലേക്കും ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള ക്ലെഷകരമായ യാത്രയിലേക്കുമാണ്.
മനോഹരമായ സിനിമകൾ കാണുമ്പോൾ ഞാനുൾപ്പടെയുള്ള മനുഷ്യർ ഒരിക്കലും ആ സിനിമയുടെ വിജയത്തിന് പിന്നണിയിൽ പ്രവർത്തിച്ചവരെകുറിച്ച് ഓർക്കില്ല.
സത്യത്തിൽ അവരും സിനിമയുടെ വിജയങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. .....
ലൂസിഫർ, വിനോദയാത്ര പോലെയുള്ള സിനിമകളിലെ ലൊക്കേഷനുകൾ സിനിമയുടെ അഭിവാജ്യ ഘടകമായി തോന്നിട്ടുണ്ട് അന്നൊന്നും ലൊക്കേഷൻ ഹണ്ടുകൾ ഇത്ര പ്രയാസമേറിയ ഒന്നാണെന്നു കരുതിയിരുന്നില്ല.
ഈ പുസ്തക വായനയ്‌ക്കുശേഷം മനസ്സിലാക്കിയ ഒന്നാണ് സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഓരോ മനുഷ്യരുടെയും കഷ്ടപാടുകൾ. സിനിമകൾ ഇഷ്ടപെടുന്ന വായനക്കാർക്ക് പ്രിയപ്പെട്ട ഒരു പുസ്തകംതന്നെയായിരിക്കും
കാഴ്ച്ചകളിലൂടെ
#read #book #cine #cinema
തിരക്കഥാ രചനയിലെ വ്യത്യസ്തത കൊണ്ട് വായനക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സരസു രണ്ടാം പതിപ്പിലേക്ക്... വായനക്കാര്‍ക്ക് നന്ദി..
😍
#newedition
കേരളത്തിന്റെ വ്യത്യസ്ത ഭൂദൃശ്യങ്ങള്‍ പോലെ അത്രയേറെ വ്യത്യസ്തരായ കഥാപാത്രങ്ങളാലും സമ്പന്നമാണ് ഈ തിരക്കഥ. നൂറുശതമാനം ഇടതുപക്ഷ വിശ്വാസിയായ ഒരാളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന തിരക്കഥയെന്ന് ഇതിനെ വിശേഷിപ്പിക്കാം. പുരുഷന്മാരേക്കാള്‍ ശക്തരാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍.
– ഉണ്ണി ആര്‍