Devi

@devi_nambranath

Writer | ചിന്തിച്ചു പുറ്റായ തലച്ചോറുള്ള വേറൊരുവൾ @petromax_books Author of ഒന്ന് വീതം മൂന്ന് നേരം വിഷാദത്തിന് മുമ്പ് published by Aura tales
Followers
765
Following
690
Account Insight
Score
24.46%
Index
Health Rate
%
Users Ratio
1:1
Weeks posts
🫶🏼മറവിയുടെ കാട്ടിടവഴികൾ. അതെയതെ, ഞാൻ പറഞ്ഞു വരുന്നതെന്തെന്നാൽ എന്റെ വയലറ്റ് കളർ പ്ലാസ്റ്റിക് പൂച്ചട്ടി കാണാനില്ല. ഞങ്ങൾ കുറച്ചു കാലം നാട്ടിൽനിന്ന് കണ്ണടച്ചു മാറിനിൽക്കുമ്പഴായിരുന്നു ആ ദാരുണസംഭവം. അതെയതെ. അപ്പോൾത്തന്നെ. വയലറ്റ് കളർ പ്ലാസ്റ്റിക് ഗർഭപാത്രത്തിൽ ആദ്യം വിരിഞ്ഞത് പൂവാണോ? ചെടിയാണോ? എനിക്ക് ഓർമ്മയില്ല ! വയലറ്റ് കളർ ചെടി തിരഞ്ഞ് ഞാൻ നാട്ടിലെഎല്ലാ വീട്ടിലും കയറിച്ചെന്ന് ചായ കുടിക്കും. തിരിച്ചുവീട്ടിലേക്കുള്ള വഴിയറിയാതെ  നടക്കുമ്പോൾ "ഞങ്ങളെ ഒന്ന് രക്ഷിച്ചു കൊണ്ടു പോകണമേ" എന്ന് നിലവിളിക്കുന്ന ഇളം വയലറ്റ് തൊട്ടവാടിപ്പൂക്കളെ ഞാൻ തഴുകി ആശ്വസിപ്പിക്കും. ആശ്വാസത്തിന്റെ കുളിരിൽ അവർ കണ്ണു കൂമ്പി ഉറങ്ങിപ്പോകും. കൂടെ ഞാനും. അതെയതെ, പറഞ്ഞുവന്നത് കാണാതായ എന്റെ ഉറക്കത്തെപ്പറ്റിത്തന്നെയാണെന്നുറപ്പ്. ഉറക്കം വന്ന് തട്ടി വിളിക്കുമ്പോൾ ഞാനെന്റെ കൂട്ടിലുണ്ടാവില്ല. ഞാൻ അയലോക്കക്കാരുടെ വീട്ടിൽ ചായ കുടിക്കാൻ പോയിരിക്കുകയല്ലേ? അപ്പം അവർ ചായക്ക്‌ പകരം ഒരു ഞാവൽപ്പഴം  തരും. അപ്പോത്തന്നെ വയലറ്റ് കറയുള്ള നാക്ക് നീട്ടി വയലറ്റു ചിരി ചിരിച്ചൊരു കൊച്ച് പെൺകുട്ടി ഓർമ മടക്കുകളിലിരുന്ന് എന്നെ കൊഞ്ഞനം കുത്തും. അതെയതെ, പറഞ്ഞ് വന്നത് കാണാതായ ഒരു വയലറ്റുടുപ്പിനേപ്പറ്റിത്തന്നെയാണ്! #malayalam #kerala #malayalampoem #keralagram #malayalamliterature
56 10
2 months ago
എന്റെ കവിത ☺️ #poemoftheday #mypoetry #malayalam #kerala #keralagram #malayalampoem #poetry #kavitha #malayalamliterature #indianpoets #keralapoetry #mallugram #kavithai #malayalam #malayalampoem #malayali_vibes #malayali #
86 24
10 months ago
Disclaimer :kavithayaanei 😂 #malayalam #kerala #malayalampoem #keralagram #malayalamliterature
46 7
2 months ago
ഈ വയറ്റിൽ മുഴ എന്നു പറയുന്നത് അത്ര രസമുള്ള കാര്യമൊന്നുമല്ലല്ലോ. ഇത് മൂന്നുമാസം ആറുമാസവും കൂടുമ്പോൾ വലുതായോ,പഴുത്തോ,പൊട്ടിയോ പടരുന്നതാണോ ക്യാൻസലസാണോ അല്ലാത്തതാണോ ഇതൊക്കെ അന്വേഷിച്ച് പല സ്കാനും നടത്തണം. സ്കാനിങ്ങിന്റെ നാണക്കേട് വേറെ ഒരു തരം തന്നെയാണ്. വേഗം മരുന്നു കണ്ടുപിടിക്കട്ടെ. ഇനിയും ഒരു 15 വർഷത്തിനുള്ളിൽ ആണെങ്കിൽ എനിക്കും അത് ഉപയോഗം ആകുമല്ലോ . പിസിഒഎസ് എന്ന് പറയുന്ന ഈ കുന്ത്രാണ്ടം അത് പി എം ഓ എസ് ആണ് എന്ന് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു. Polyendocrine metabolic ovarian syndrome. Poly എന്നുവച്ചാൽ നിറയെ എന്നർത്ഥം, എൻഡോക്രൈൻ എന്നതിൽ കുറേയധികം ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്ലാന്റുകൾ ഉണ്ട്. തൈറോയ്ഡ് ഗ്ലാൻഡും പിറ്റ്യൂട്ടറി ഗ്ലാണ്ടും എല്ലാം അതിൽ പെടും. മെറ്റബോളിസത്തിന് മുഴുവൻ ബാധിക്കുന്ന ഈ അസുഖത്തിന് ഇപ്പോഴാണ് ആക്ട് ആയിട്ടുള്ള ഒരു പേര് തന്നെ അവർക്ക് വയ്ക്കാൻ പറ്റിയത്. 170 million സ്ത്രീകളെ ബാധിക്കുന്ന ഈ അസുഖത്തിന്റെ മരുന്നു, പോട്ടെ പേര�
16 3
2 days ago
LIMITED TIME OFFER ⌛ 1) ക്ഷണികമാകട്ടെ ഭൂവിലെതുനോവും by കാവ്യ മാമ്പഴി & നിതിൻ നടുപ്പറമ്പൻ 2) ഒന്ന് വീതം മൂന്ന് നേരം വിഷാദത്തിന് മുമ്പ് by ദേവി നമ്പ്രണത് Mrp ₹ 360/- Offer price 323/- only 🥳 Dm for orders ❤️ #bookishqbookstore #onnuveethammoonnuneramvishadathinumunp #kshanikamaakatteboovilethunovum #auratalespublications #bookloversofinstagram
0 0
1 day ago
We live in a planet where trees warn each other through root network whereas men teach other men to drug their wives kill, rape & eat children in selcuded islands. I am super fed up by this timeline where people want to be more and more cruel . #feminism #rape #femalerage #crime #instamood
6 3
27 days ago
I hope people can be safe in all places on our earth at all times. All types of people men women transgender cisgender children animals everyone #feminism #safeworld #earth #crime #india
6 1
25 days ago
ജോലി തെണ്ടൽ മാഹാത്മ്യം ഗന്ധകാവ്യം ഒന്നാം ഭാഗം Aka Job Hunting #uaemalayali #malayalam #keralagram #kerala #dubaimalayali
33 9
11 days ago
Happy mothers day to all the imperfect moms out there . I love you all. #mothersday #mothersdaypoem #motherhood #imperfectmom #poemoftheday
11 4
7 days ago
𝐁𝐨𝐨𝐤 𝐍𝐨 : 𝟏𝟗/ 𝟐𝟎𝟐𝟔 "ഒന്ന് വീതം മൂന്ന് നേരം വിഷാദത്തിന് മുമ്പ് " എന്നത് ദേവി നമ്പ്രാണത്ത് എഴുതിയ പതിനൊന്ന് കഥകൾ ഉൾക്കൊള്ളുന്ന കഥാസമാഹാരമാണ്. പേരിൽ ഒരു ഔഷധത്തിന്റെ ലാളിത്യം തോന്നിപ്പിക്കുന്നുവെങ്കിലും, വായനക്കാരന്റെ വൈകാരിക ലോകത്ത് ആഴത്തിലുള്ള ചലനങ്ങൾ സൃഷ്ടിക്കുന്ന ശക്തമായ രചനയാണിത്. അതിമനോഹരമായ ബിംബങ്ങളും ഗ്രാമീണ തനിമ നിറഞ്ഞ പദപ്രയോഗങ്ങളും കൃതിയെ കൂടുതൽ ആകർഷകമാക്കുന്നു. ജീവിതാനുഭവങ്ങളുടെ നേർത്ത നൂലിഴകളിലൂടെ, മരുന്നില്ലാത്ത ഒരു വ്യാധിപോലെ വിഷാദത്തെ കഥാകൃത്ത് അതീവ ഹൃദയസ്പർശിയായി വരച്ചുകാണിക്കുന്നുണ്ട്. പുരുഷന്മാർക്ക് പിടിച്ചടക്കലും സ്ത്രീകൾക്ക് കാവലുമെന്ന മനോഭാവം ചൂണ്ടിക്കാട്ടി, സ്നേഹത്തിന് ലിംഗഭേദമില്ലെന്നും പ്രണയത്തെ പാപമാക്കുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്ന ശക്തമായ രചനയാണ് "ഹൃദയാഗ്നിയുടെ താഴ്വേരുകൾ." കൗമാരകാലത്തെ പ്രണയം പക്വതയില്ലാത്തതെങ്കിലും തീവ്രമായിരുന്നുവെന്നും, നിശബ്ദ പ്രണയ
78 31
7 days ago
⁨ ഈ വാക്ക്‌ കേട്ടിട്ടുണ്ടോ? ഈസ്‌ത്തൂബി? കുട്ടികളുടെ ഏതെങ്കിലും പൊരിഞ്ഞ കളിക്കിടയിൽ ആർക്കെങ്കിലും വെള്ളം വേണമെങ്കിലോ ബ്രേക്ക്‌ വിളിക്കണമെങ്കിലോ അവര് വിളിക്കണ വാക്കാണ് ഇസ്‌തൂബി. അപ്പൊ ഒരു സുല്ല് കൊടുക്കും . ജീവിതത്തിലേക്ക് ഒരു ഇസ്‌തൂബി വിളിച്ചിട്ടാലോ? വായിക്കൂ. . ‪@penbyaura ‬ ല് എന്റെ കവിതയാണേ⁩
33 4
8 days ago
ചില കഥകൾ അവസാനിക്കുമ്പോൾ നമ്മൾ നിശബ്ദരാകും. ചില പടങ്ങൾ അവസാനിച്ചു credits എഴുതുമ്പോഴൊക്കെ നമ്മൾ ഇങ്ങനെ ആലോചിച്ചു ഇരിക്കുന്നുണ്ടാവും, എഴുന്നേറ്റ് പോവില്ല. ഈയൊരെണ്ണം അങ്ങനത്തെരു കഥയാണ്. I am thinking of ending things ഒരാളുടെ ജീവിതം എങ്ങനെയെല്ലാം ആകാമായിരുന്നു എന്നതിന്റെ സാധ്യതകളാണ് ഈ കഥ. വേറെ spoiler ഒന്നും പറയുന്നില്ല. വളരെ ഡീപ്പും thought provoking ആയിട്ടുള്ള ഒരു theme. ഇതിന്റെ സിനിമ netflix ലുണ്ട്. മൂവി എടുത്തിരിക്കുന്ന വിധം, കൊടുത്തിരിക്കുന്ന വിഷ്വൽസ്, നറേഷൻ സ്റ്റൈൽ എല്ലാം എടുത്ത് പറയേണ്ടത് തന്നെയാണ്. കഥ കഴിഞ്ഞു ഞാൻ ഇതിന്റെ ഡയറക്ടർ ആരാണ് ഗൂഗിൾ ചെയ്തു. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയായ eternal sunshine of a spotless mind ന്റെ പിന്നിലെ ചാർലി കോഫ്മാൻ ആണ് ഇതു എടുത്തിരിക്കുന്നത്. ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് everything everyone all at once ആണ്. എങ്ങനെയാണ് ഈ രണ്ടു സിനിമകളും തമ്മിൽ സാമ്യത തോന്നിയത് എന്നറിയില്ല. രണ്ടും ജീവിതത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് പറയുന്നതു കൊണ്ടായിരിക്കാം. വളരെ വളരെ വളരെ സ്ലോ മൂവിങ് ആയ ഒരു സിനിമയായിട്ട് കൂടി ലാഗ് അടിക്കുന്നില്ല. Maybe കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണമായ കമ്മ്യൂണിക്കേഷൻ കാരണമായിരിക്കാം. Anyways, it was a good find. #books #malayalamliterature #iamthinkingofendingthings #bookreview #moviereview
17 1
9 days ago