Cinema Soothran

@cinema_soothran

Cinema Soothran Entertainments
Followers
101k
Following
8
Account Insight
Score
43.7%
Index
Health Rate
%
Users Ratio
12579:1
Weeks posts
പ്രഭാസ് നായകനാകുന്ന 'കൽക്കി 2' (Kalki 2898 AD Part 2) ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്, പ്രഭാസ് മാർച്ച് 16 മുതൽ കൽക്കി 2-ൽ ജോയിൻ ചെയ്യും. രണ്ടാം ഭാഗത്തിന്റെ 35 ശതമാനം ഷൂട്ടിംഗ് ആദ്യഭാഗത്തിനൊപ്പം തന്നെ പൂർത്തിയാക്കിയിരുന്നു. കമൽ ഹാസൻ, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം സായ് പല്ലവിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. #trendingpost #kalki2
22.4k 130
2 months ago
പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി സഞ്ജു സാംസൺ വീണ്ടും ശ്രദ്ധാകേന്ദ്രമായി. ട്വന്റി 20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസാണ് ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചത്. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് സമ്മർദ്ദം ഉയർന്ന ഘട്ടങ്ങളിൽ പോലും സഞ്ജു ആത്മവിശ്വാസത്തോടെ ക്രീസിൽ നിലകൊണ്ടു. വിക്കറ്റുകൾ പതിവായി വീണപ്പോൾ പോലും ശാന്തത കൈവിടാതെ കളിച്ച ആ ഇന്നിങ്‌സ് ഒറ്റയാൾ പോരാട്ടം പോലെ തോന്നിച്ചു. അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യ സെമിയിലേക്ക് കടന്നപ്പോൾ ആരാധകരുടെ കൈയടികൾ മുഴുവൻ സഞ്ജുവിനായിരുന്നു. വിമർശനങ്ങൾക്കിടയിലും പിന്തുണ നൽകിയ പരിശീലകൻ Gautam Gambhir ഉൾപ്പെടെ മുഴുവൻ ടീമിനും ഇത് അഭിമാന നിമിഷമായി മാറി. #trendingpost #sanjusamson
91.6k 278
2 months ago
മോഹൻലാൽ നായകനായി ആശീർവാദ് സിനിമാസ് നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ 350 കോടി ക്ലബിൽ കയറിയെന്നു വെളിപ്പെടുത്തൽ. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിലാണ് എക്സ്ക്ലൂസീവ് വാർത്ത പുറത്തുവിട്ട് നിർമാതാവ് എം.രഞ്ജിത്ത് ആവേശത്തിനു തിരികൊളുത്തിയത്. ഈ പ്രി ബിസിനസ്സ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റെക്കോർഡും ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു. #dhrishyam #viralpost #mohanlal
42.1k 293
5 months ago
ഇന്നലെ, മെയ് 14 ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് കറുപ്പ് . സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്‍മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് റിലീസിങ് തടസ്സം നേരിട്ടത്. വൈകിട്ടോടെ സിനിമ തിയേറ്ററുകളിലെത്തും, എത്തിയാല്‍ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തും വിധം സൂപ്പര്‍ ഒരു സിനിമയായിരിക്കും എന്ന് ബാലാജി ഉറപ്പ് നല്‍കിയിരുന്നു. അത് സത്യമെന്ന്, ഇന്ന് ഫസ്റ്റ് ഡേ ഷോ കഴിഞ്ഞപ്പോള്‍ ആരാധകര്‍ പറയുന്നു. #trendingpost #karuppu #suriya
0 0
2 days ago
കേരളത്തിന്റെ പുതിയ ക്യാപ്റ്റൻ വി.ഡി.സതീശൻ.ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് പ്രഖ്യാപിച്ചത്. എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി.വേണുഗോപാലിന് ആയിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മൂന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും ഹൈക്കമാൻഡിനെ സതീശനിലേക്ക് എത്തിച്ചതിൽ നിർണായക ഘടകമായി. അങ്ങനെയാണ് എംഎൽഎമാരുടെ അംഗബലത്തിൽ മുന്നിലായിട്ടും ജനവികാരവും ഉജ്ജ്വല വിജയം സമ്മാനിച്ച നായകൻ എന്ന പരിവേഷവും കെ.സി.യെ തള്ളി സതീശൻ എന്ന പേരിലേക്ക് ഹൈക്കമാൻഡിനെ എത്തിച്ചത്. #trendingpost #cheifminister #vdsatheesan
0 2
3 days ago
തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ യുവാവിന് സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചെങ്ങന്നൂർ ഡോ. കെ.എം.സി. ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗം. ചെങ്ങന്നൂർ: കൊട്ടാരക്കരയിൽ നടന്ന റോഡപകടത്തിൽ തലയോട്ടി തകർന്ന് അതീവ ഗുരുതരാവസ്ഥയിലായ ഹരിപ്പാട് സ്വദേശിയായ യുവാവിനാണ് ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയത്. ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ രോഗിയുടെ നില പരിശോധിച്ച കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. വിഷ്ണു പി. എസ്. ന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം Open Depressed Fracture Elevation എന്ന സങ്കീർണ്ണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തകർന്ന തലയോട്ടിയുടെ ഭാഗങ്ങൾ നീക്കം ചെയ്തതിനു ശേഷം അത്യാധുനിക ടൈറ്റാനിയം ക്രേനിയൽ ഫിക്സേഷൻ പ്ലേറ്റ് സ്ഥാപിച്ചുകൊണ്ടുള്ള ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. #trendingpost #medicalemergency #viralnews
685 0
4 days ago
അമ്മയുടെ സ്നേഹവും കരുതലും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഒരു മനോഹര ഗാനമാണ് അമ്പിളി തൊട്ടിൽ. മാതൃദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ഗാനം അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം വളരെ ഭംഗിയായി ചിത്രീകരിക്കുന്നു. K. S. ചിത്രയുടെ മധുരമുള്ള ശബ്ദം ഗാനത്തിന് കൂടുതൽ ആത്മാവേകുന്നു. വാനമ്പാടിയുടെ അവതരണത്തിലൂടെ ഈ പാട്ട് നിരവധി അമ്മമാരുടെ ഹൃദയം കീഴടക്കി. മാതൃസ്നേഹത്തിന്റെ മഹത്വം ഓർമ്മിപ്പിക്കുന്ന ഒരു സ്നേഹഗാനമായി അമ്പിളി തൊട്ടിൽ ശ്രദ്ധ നേടുന്നു. #trendingpost #mothersday #kschithra
755 1
7 days ago
കാലത്തിനു മുൻപേ സഞ്ചരിച്ച കുടുംബചിത്രം എന്ന വിശേഷണം സ്വന്തമാക്കിയ Prince and Family ഇന്ന് ഒരു വയസ്സ് പൂർത്തിയാക്കുന്നു. ബിന്റോ സ്റ്റീഫൻ എന്ന പുതുമുഖ സംവിധായകന്റെ ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായി മാറി. Sharis മുഹമ്മദ്ന്റെ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ദിലീപിന്റെ 150-ാം സിനിമയായ ഈ ചിത്രം 2025-ലെ 11 സൂപ്പർഹിറ്റ് സിനിമകളിൽ ഇടം നേടിയ കുടുംബപ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. #trendingpost #princeandfamily #dileep
1,733 22
8 days ago
നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്ത വാഴ 2 നായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ വിപിന്‍ ദാസാണ്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി. തുടങ്ങിയ യുവതാരങ്ങൾ അണിനിരന്ന ചിത്രത്തിൽ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജിയോ ഹോട്ട്‌സ്റ്റാറിൽ ആണ് വാഴ 2 സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. #trendingpost #vaazha2
0 1
9 days ago
ജനങ്ങളുടെ സ്നേഹവും പിന്തുണയും ലഭിക്കുന്നത് ഒരു അനുഗ്രഹമാണ്. എന്റെ സുഹൃത്ത് വിജയിയിൽ തമിഴ്നാടിന് വലിയ വിശ്വാസമുണ്ട്. തമിഴ് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. _സൂര്യ
2,791 20
12 days ago
നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വ പുലർച്ചെ അടൂർ എംസി റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്. സന്തോഷ് യാത്ര ചെയ്‌ത കാർ നിയന്ത്രണം തെറ്റി ട്രക്കിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നൂറിലേറെ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രദർശനം തുടരുന്ന മോഹിനിയാട്ടമാണ് അവസാനം പുറത്തിറങ്ങിയ സിനിമ. #trendingpost #santhoshknair
0 2
12 days ago
@bigtv24x7live 🔥 #trendingpost #bigtvmalayalam
0 28
13 days ago