പ്രിയപ്പെട്ട ചങ്ങാതിമാരെ,
നമ്മുടെ പുസ്തകം ഇന്ദ്രധനുസ്സിൻ്റെ കവർ നാമെല്ലാവരും ചേർന്ന് പ്രകാശിപ്പിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. രണ്ടു കവറുകളിലായിട്ടാണ് പുസ്തകം പുറത്തിറങ്ങുന്നത്.
പിന്നിട്ട കാലത്തിലേക്ക് തിരിഞ്ഞ് നോക്കാനുള്ള ശ്രമമാണ് ഈ പുസ്തകം . കലാകാരൻ എന്ന നിലയിൽ എന്നെ വളർത്തിയത് നിങ്ങളെല്ലാം ചേർന്നാണ്. എൻ്റെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പറ്റാവുന്ന പോലെ പുസ്തകത്തിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട് . കുട്ടിക്കാലത്തെ ഓർമ്മകളും കാഴ്‌ചകളും കൗതുകങ്ങളുമെല്ലാം ഈ അക്ഷരങ്ങളിലുണ്ട്. പുസ്തകം വായിച്ച് ഇനി നിങ്ങളാണ് അഭിപ്രായം പറയേണ്ടത്.
മെയ് 20 നു ശേഷം മാതൃഭൂമിയുടെ ബുക് ഷോപ്പുകളിലുൾപ്പെടെയുള്ള പ്രമുഖ പുസ്തക ക്കടകളിൽ പുസ്തകം എത്തും.
വിമൽ ജി പി, ശ്രീലാൽ എ ജി എന്നിവരാണ് കവറുകൾ ഡിസൈൻ ചെയ്തത്. മധുരാജ്, അരുൺ പയ്യടിമീത്തൽ എന്നിവരാണ് ഫോട്ടോഗ്രാഫർമാർ. എല്ലാവരോടും സ്നേഹം. ഇന്ദ്രധനുസ്സിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായത്തിനായി കാത്തിരിക്കുന്നു💜🫂
സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം
ഇന്ദ്രൻസ്
പുസ്തകം പ്രീ-ബുക്ക് ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുമല്ലോ ...
/product/indradhanussu/
പ്രിയപ്പെട്ടവരെ,
ഒരു സന്തോഷം പങ്കിടാനുണ്ട്. നമ്മുടെ പുസ്തകം'ഇന്ദ്രധനുസ്സ്' മെയ് 15 ന് പുറത്തിറങ്ങുന്നു. പുസ്തകത്തിൻ്റെ കവർ പ്രകാശനം കാക്കനാട് മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ എസ് മാധവൻ ഔദ്യോഗികമായി നിർവഹിച്ചു. വായനക്കാരൻ എന്ന നിലയിൽ ഏറെ ആദരവോടെ എന്നും ദൂരെ നിന്ന് മാത്രം നോക്കി കണ്ട എഴുത്തുകാരൻ്റെ കൈകൾ കൊണ്ട്തന്നെ നമ്മുടെ പുസ്തകത്തിൻ്റെ കവറും പുറത്തിറങ്ങി എന്നതിൽ ഒരുപാട് അഭിമാനം തോന്നി. പ്രിയപ്പെട്ട എഴുത്തുകാരനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി, വി എം ഗിരിജ, മാല പാർവതി, എൻ ഇ സുധീർ ..... ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു ... ഒപ്പം പ്രിയപ്പെട്ട കുറേ ചങ്ങാതിമാരും.
രണ്ട് കവറുകളിലായിട്ടാണ് പുസ്തകം പുറത്തിറങ്ങുന്നത്. നിങ്ങളും എനിക്കൊപ്പമുണ്ടാകുമ്പോഴേ ഈ സന്തോഷം പൂർണമാകൂ... നിങ്ങളാണ് എന്നും എനിക്ക് കരുത്ത്. ലോക തൊഴിലാളി ദിനമായ മെയ് 1 ന് വൈകീട്ട് 6 മണിക്ക് നാം എല്ലാവരും ചേർന്ന് സോഷ്യൽ മീഡിയ വഴി കവർ പ്രകാശനം ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ.
പുസ്തകം മെയ് 20 മുതൽ മാതൃഭൂമിയുടെ ബുക് ഷോപ്പു കളിൽ ലഭിക്കും.
പുസ്തകം പ്രീ ബുക് ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കുക : /product/indradhanussu/
സ്നേഹത്തോടെ നിങ്ങളുടെ
ഇന്ദ്രൻസ്